തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന സ്‌നേഹസംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ടി.ആർ ജയഗൗരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സൗമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. സനൽ, എൻ. ബാലൻ എന്നിവർ പ്രസംഗിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് ആദ്യ വനിത പ്രസിഡന്റ് കെ. കമലാക്ഷി, കുടുംബശ്രീ സി.ഡി.എസ് ആദ്യ ചെയർപേഴ്സൺ ടി. ലത, ജില്ലയിലെ മികച്ച ശ്രമശക്തി അവാർഡ് ജേതാവ് കെ. രോഹിണി, മികച്ച ക്ഷീരകർഷക സി. ശകുന്തള, എൺപത് വയസ്സിനു മുകളിൽ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾ എന്നിവരെ ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി സജിത സ്വാഗതവും എ.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.വി രതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |