പയ്യന്നൂർ: സ്വതന്ത്രമായ കലാവിഷ്കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുകയും ചെയ്ത് രാജ്യത്ത് നിലനിന്നിരുന്ന സാംസ്കാരികവും സാമൂഹികവുമായ സ്വാതന്ത്ര്യത്തിന്മേൽ കടിഞ്ഞാണിടാനുള്ള ശ്രമങ്ങളെ അത്തരം സിനിമകളുടെ പ്രദർശനങ്ങൾ കൊണ്ടും കൂട്ടായ കാഴ്ചയ്ക്കുള്ള അവസരം ഒരുക്കിക്കൊണ്ടും പ്രതിരോധിക്കണമെന്ന് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത് അഭിപ്രായപ്പെട്ടു. പയ്യന്നൂർ ഓപ്പൺ ഫ്രെയിം സംഘടിപ്പിച്ച ഇന്ത്യൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോളി ചിറയത്ത്. ഓപ്പൺ ഫ്രെയിം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി. മോഹനൻ, പി. പ്രേമചന്ദ്രൻ, ആർ. നന്ദലാൽ സംസാരിച്ചു. രാജസ്ഥാൻ സിനിമയായ വിസ്പേഴ്സ് ഓഫ് ദി മൗണ്ടൻ, ബംഗാളി സിനിമയായ അദമ്യ, മലയാളം സിനിമയായ ഖിഡ്കി ഗാവ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പയ്യന്നൂർ ഓപ്പൺ ഫ്രെയിം സംഘടിപ്പിച്ച ഇന്ത്യൻ ചലച്ചിത്രമേള ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |