കണ്ണൂർ: മാധവ റാവു സിന്ധ്യ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കെ.പി.സി.സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാധവറാവു സിന്ധ്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ട്രസ്റ്റുകളും രൂപീകരിച്ച് മൂന്നോ നാലോ വർഷം കഴിഞ്ഞാൽ നിശ്ചലമാകുന്നിടത്ത് 25 വർഷമായി സജീവമായ സേവന പ്രവർത്തനങ്ങൾ തുടരുന്ന മാധവറാവു സിന്ധ്യ ട്രസ്റ്റ് മാതൃകാപരമാണ്. ആശുപതിയും സേവന പ്രവർത്തനങ്ങളും സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുവെന്നത് ശ്ലാഘനീയമാണെന്ന് മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. ചെയർമാൻ കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ അമൃത രാമകൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ ജോഷി കണ്ടത്തിൽ, ടി. ജയകൃഷ്ണൻ, ടി.കെ അജിത്, ബിജു ഉമ്മർ, കൗൺസിലർമാരായ ഉഷാകുമാരി, അനൂപ് ബാലൻ സംസാരിച്ചു. ഡയറക്ടർ കൂക്കിരി രാജേഷ് സ്വാഗതവും കെ.പി ജോഷിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |