പഴയങ്ങാടി: ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനം ചെറുകുന്ന് കൊവ്വപ്പുറത്ത് നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ കൊവ്വപ്പുറം ടൗൺ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ ശുചീകരണവും മറ്റു പരിപാടികളും നേരത്തെ സംഘടിപ്പിച്ചിരുന്നു. ബീക്കൺ ടൗണിൽ ശുചിമുറി സൗകര്യം, ശുദ്ധജല വിതരണം, റോഡിന് ഇരുവശങ്ങളിലും പൂന്തോട്ടം എന്നിവ ഒരുക്കി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് പുത്തലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വി. രാജീവൻ, പി. സുനിത, ഹരിദാസൻ, ടി. നിഷ, കെ. ഷാജി, സരസ്വതി, എം. ഗണേശൻ, ബൈജു, അബ്ദുൽസലാം എന്നിവർ സംസാരിച്ചു. ആർ. ബബിത കുമാരി ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |