കണ്ണൂർ: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊലീസ് ബംഗളൂരുവിൽ നിന്നും പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കണ്ണൂർ തെക്കീബസാർ റാബിയ മഹലിലെ നിസാം (40) എന്ന നിക്കി ആണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയഭരത് റെഡ്ഡി, അസി. പൊലീസ് കമ്മിഷണർ എം.പി. ആസാദ്, ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദേശപ്രകാരം ടൗൺ എസ്.ഐ കെ.ടി.അഖിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്.
തിങ്കളാഴ്ച മട്ടന്നൂരിൽ 153.379 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ നിസാമിനെ ചോദ്യം ചെയ്തതിൽ മയക്കുമരുന്ന് വിതരണം നടത്തുന്നത് നിസാമാണെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബംഗളൂരുവിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് മാസം
ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ കേസിലും നിസാം പ്രതിയാണ്.
കൊറിയർ മാർഗം എത്തിച്ച കളിപ്പാട്ടത്തിൽ ഒളിപ്പിച്ച 20.5 ഗ്രാം എം.ഡി.എം.എ യുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെ (33) കണ്ണൂർ പ്ലാസ ജംഗ്ഷന് സമീപം വച്ചാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് പാഴ്‌സൽ വഴി എത്തിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എസ്.സി.പി.ഒമാരായ സുജിത്ത്, സി.പി.സനോജ്, കെ. രാഹുൽ, സി.പി.ഒമാരായ പ്രതീഷ്, വിജിന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |