തൊടുപുഴ: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ ( കെ. റ്റി .ജി .എ ) മേഖല കമ്മിറ്റി വനിതാ വിംഗ് അംഗങ്ങൾക്കായി സൗജന്യ ഓൺലൈൻ യോഗ ക്ലാസ്സ് ആരംഭിച്ചു.മേഖല പ്രസിഡന്റ് അനസ് പി അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ ബീന കണ്ണൻ ശീമാട്ടി ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി നസീർ ബി എം സ്വാഗതവും ട്രഷറർ സജി സിറിയക് നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ, വനിതാ വിംഗ് എറണാകുളം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജെക്സി ഡേവിഡ്, തൊടുപുഴ മേഖല വൈസ് പ്രസിഡന്റുമാരായ ടി. കെ മുജീബ്, ഫ്രാൻസിസ് മാത്യു, എം കെ നാരായണ പിള്ള, ജോയിന്റ് സെക്രട്ടറിമാരായ അഫ്സൽ പി എ, അബ്ദുൾ റസാഖ്, സുനിൽ തെരേസ, വനിതാ വിംഗ് പ്രസിഡന്റ് അനു സുനിൽ, സെക്രട്ടറി ശ്രീജ രാജേഷ്, ട്രെഷറർ സുമയ്യ അൻവർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |