
മൂലമറ്റം: വന്യജീവികൾക്ക്സ്വര്യമായി സഞ്ചരിക്കാൻ വേലികളും സംരക്ഷണ ഭിത്തികളും പൊളിച്ചു മാറ്റുാനും വൈകിട്ട് 6 മുതൽ രാവിലെ 6 വരെ ജനം വീടുകളിൽ കഴിയണം എന്നുള്ള ജില്ല കളക്ടറുടെ ഉത്തരവിനെതിരെ മൂലമറ്റം വനംവകുപ്പ് ഓഫീസിന് ഭിത്തികെട്ടി അറക്കുളം കർഷക കൂട്ടായ്മപ്രതിഷേധിച്ചു.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് ഒരു കോടി രൂപ നഷ്ട പരിഹാരമായി ഉടനടി ലഭ്യമാക്കണം. ഒരു സെന്റ് സ്ഥലത്തെ കൃഷി നാശത്തിന് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കണം. കൃഷി നശിപ്പിക്കുന്ന വന്യജീവികളെ പൂർണ്ണമായി നശിപ്പിക്കുകയോ വനത്തിനുള്ളിൽ മാത്രമായി സംരക്ഷിക്കുകയോ ചെയ്യണം. മനുഷ്യനും കൃഷിക്കും ഉപദ്രവം വരുത്തുന്ന ജീവികളെ കൃഷിയിടങ്ങളിൽ നിന്നും ഒഴിവാക്കണം. ജനവാസ മേഖലകളിലുള്ള വനഭൂമികൾ കൃത്യമായി വൈദ്യുതി വേലികെട്ടി തിരിക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ..
ജെയ്സൺ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. മൈക്കിൾ പുരയിടം, ജോസഫ് പരവൻപറമ്പിൽ, തങ്കച്ചൻ പെരുമാംപള്ളിയിൽ, റ്റോമി പുളി യൻമാക്കൽ, ജോസഫ് കാലായിൽ, ജോമോൻ മൈലാടൂർ, ജോസ് മണ്ണൂർ, ജോണി പുരയിടം, ജോസ് പനച്ചിക്കൽ, മാത്തുക്കുട്ടി മഞ്ഞക്കുന്നേൽ തുട ങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |