SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.23 AM IST

‘നമുക്ക് സ്റ്റേഷനിലേക്ക് പോകാം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം’

klm
അഞ്ചാലുംമൂട് സ്റ്റേഷനിൽ എത്തിച്ച യുവാവുമായി പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നു

അഞ്ചാലുംമൂട്: ‘നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം’... അഞ്ചാലുംമൂട് സ്റ്റേഷനി​ലെ എ.എസ്.ഐ ഷി​ഹാബുദ്ദീന്റെ വാക്കുകളാണ് പെരുമൺ പുതിയ പാലത്തിൽനിന്ന് മൂന്ന് വയസുള്ള മകനുമായി കായലിലേക്ക് ചാടാൻ നിന്ന കണ്ണനല്ലൂർ സ്വദേശിയായ 31കാരനെ പിന്തിരിപ്പി​ച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെയും കുഞ്ഞിനെയും അഞ്ചാലുംമൂട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി സ്റ്റേഷനിലെത്തിച്ചു.

താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി ചൊവ്വാഴ്ച രാവിലെ യുവാവ് ബന്ധുവിനെ വീഡിയോ കോൾ ചെയ്തു പറഞ്ഞു. തുടർന്ന് ബന്ധു തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിവരം നൽകി​. രാവിലെ 9.15ഓടെ, ചിറ്റയം ഭാഗത്ത് ഡ്യൂട്ടിയിലായിരുന്ന അഞ്ചാലുംമൂട് പൊലീസിന് സന്ദേശം ലഭിച്ചതോടെ സംഘം മിനിറ്റുകൾക്കകം പെരുമൺ പാലത്തിലെത്തി. ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. പിന്നീട് പൊലീസിന്റെ ഉറപ്പിന്മേൽ യുവാവ് പിന്തിരിയുകയായിരുന്നു.

സ്റ്റേഷനിലെത്തിയ യുവാവ് പൊലീസുകാരോട് കാര്യങ്ങൾ തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്തു പ്രശ്നമുണ്ടെങ്കിലും ഇവിടേക്ക് വന്നാൽ മതിയെന്നും പൊലീസുകാർ യുവാവിനോട് പറഞ്ഞു. ഒടുവിൽ കണ്ണനല്ലൂർ പൊലീസിന് വിവരം കൈമാറിയ ശേഷം ഇരുവരെയും ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അഞ്ചാലുംമൂട് സർക്കിൾ ഇൻസ്പെക്ടർ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ്, എസ്.ഐ സാന്റോ അഗസ്റ്റിൻ, എ.എസ്.ഐ ഷിഹാബുദ്ദീൻ, സി.പി.ഒമാരായ ഷാജി, മനോജ്, അഭിജിത്ത് എന്നിവരാണ് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL