SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.59 AM IST

'പഞ്ചകന്യായനം' ഏഴ് മുതൽ

s

തൃശൂർ: അഭിനേത്രി കൂട്ടായ്മയുടെ മൂന്നാം കൂടിയാട്ടോത്സവമായ 'പഞ്ചകന്യായനം 3' 7മുതൽ 11വരെ തൃശൂർ കേരള സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ (ബ്ലാക്ക് ബോക്‌സ്) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉഷാനങ്യാർ ആട്ടപ്രകാരമെഴുതി ചിട്ടപ്പെടുത്തിയ കൂടിയാട്ടങ്ങളുടെ അരങ്ങേറ്റങ്ങളാണ് അഞ്ചുദിവസങ്ങളിലായി നടക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള രംഗാവതരണങ്ങൾക്ക് പുറമെ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ എന്നിവയും നടക്കും. തെലുങ്ക് സാഹിത്യകാരി വോൾഗയുടെ (പി.ലളിതാകുമാരി) 'ദി ലിബറേഷൻ ഓഫ് സീത' എന്ന പുസ്തകത്തിലെ 'ദി റീയൂണിയൻ' എന്ന കഥയെ ആസ്പദമാക്കി രചിച്ച 'അരണ്യ സഖ്യാങ്കം' കൂടിയാട്ടത്തിന്റെ അവതരണവും ആകർഷണമാണ്. 7ന് വൈകീട്ട് 4ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ.കുമാരവർമ്മ ഉദ്ഘാടനം ചെയ്യും. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL