
തൃശൂർ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മനഃശ്രീ മിഷൻ പി.എച്ച്.ആർ.സിയുടെ ആഭിമുഖ്യത്തിൽ 'വർത്തമാനകാല കേരളത്തിലെ മാനസികാരോഗ്യം' എന്ന വിഷയത്തിൽ സൗജന്യ സെമിനാറും വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ക്വിസ് മത്സരവും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് തൃശൂർ പ്രസ് ക്ലബിൽ നടക്കുന്ന പരിപാടി കേരള സാഹിത്യ അക്കാഡമി ചെയർമാൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അഞ്ജു രാമചന്ദ്രൻ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീന ചന്ദ്രൻ,പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ തുടങ്ങിയവർ സംസാരിക്കും.ഡോ.റഹ്നാഗ്രസ്,ഡോ.ശക്തി സിൽവൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.വാർത്താസമ്മേളനത്തിൽ മനഃശ്രീ മിഷൻ ചെയർമാൻ ഡോ.ഹിം ആപ്പാഞ്ചിറ,ഡോ. റഹ്നാഗ്രസ്,ഡോ.ശക്തി സിൽവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |