SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.46 AM IST

'ഗുരുവായൂർ,​ നൃത്ത വഴിപാടുകൾക്ക് ബുക്കിംഗ്'

s

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്ത വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തണമെന്ന ദേവസ്വം ഭരണസമിതി തീരുമാനം ഒന്നര വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കാലടി ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസ് ഭാരവാഹികൾ. 2025 ഫെബ്രുവരി 7ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഓൺലൈൻ ബുക്കിംഗിന് തീരുമാനമെടുത്തത്. ഇതുമൂലം രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും നിരവധി കലാകാരന്മാരും നൃത്ത വിദ്യാലയങ്ങളും വഴിപാട് നടത്താനായി നേരിട്ട് ഗുരുവായൂരിൽ എത്തേണ്ട അവസ്ഥയുണ്ട്. അപേക്ഷകർ കൂടുമ്പോൾ നറുക്കെടുപ്പിലൂടെയാണ് അവസരം നിശ്ചയിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി, പ്രാദേശിക ജനപ്രതിനിധികൾ, ദേവസ്വം കമ്മീഷണർ, ചെയർമാൻ, ഭരണസമിതി അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL