
തൃശൂർ: നരേന്ദ്രമോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 'സേവാ ജ്യോതി' ബൈക്ക് റാലി സംഘടിപ്പിക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ബൈക്ക് യാത്ര നയിക്കുന്നത്.
രാവിലെ 9ന് ശക്തൻ നഗറിലെ മനോരമ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരക്കണക്കിന് ബൈക്കുകൾ അണിനിരക്കും. റാലി തൃശൂർ ടൗൺഹാളിൽ സമാപിക്കും. തുടർന്ന് രാവിലെ 10ന് ടൗൺഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ,അഡ്വ.കെ.കെ.അനീഷ് കുമാർ,സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ,സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |