പത്തനാപുരം : ഭിന്നശേഷിയുള്ളവർക്കായി സർക്കാർ നടപ്പിലാക്കുന്ന 'അൻപ്' പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്ഥാപനമായി പത്തനാപുരം ഗാന്ധിഭവനെ നിയമിച്ചു. അച്ഛനമ്മമാരും ബന്ധുക്കളും പുറത്തുപോകുമ്പോൾ ഭിന്നശേഷിക്കാരായവരെ നോക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുള്ള താത്കാലിക ഭവനം എന്ന നിലയ്ക്കാണ് സർക്കാർ ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 8 ജില്ലകളിലായി 12 സന്നദ്ധ സംഘടനകൾക്കും 3 ഭിന്നശേഷി കുടുംബങ്ങൾക്കുമാണ് ഇപ്പോൾ പദ്ധതി അനുവദിച്ചിട്ടുള്ളത്. ഇതിൽ സംസ്ഥാനത്തെ ആദ്യത്തെ സ്ഥാപനമെന്ന പദവിയാണ് ഗാന്ധിഭവന് ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് ഒരാഴ്ച വരെ ഇവിടെ താമസിച്ച് സേവനം നേടാം. ഇക്കാലയളവിലെ ഭക്ഷണവും താമസവും മറ്റ് അവശ്യ സൗകര്യങ്ങളും സ്ഥാപനം സൗജന്യമായി വഹിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'അൻപ്' പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിൽ നിന്നും ഗാന്ധിഭവൻ ഫൗണ്ടർ ഡോ. പുനലൂർ സോമരാജനും എം.ഡി.ബി.ശശികുമാറും ചേർന്ന് പദ്ധതിയുടെ രേഖകൾ ഏറ്റുവാങ്ങി. സർക്കാർ സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ഐ.എ.എസ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |