SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.54 AM IST

' ബേക്ക് എക്സ്പോ 2026 - ആറാം പതിപ്പ് ' അങ്കമാലിയിൽ

തൊടുപുഴ:ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ 'ബേക്ക് എക്സ്പോ 2026 - ആറാം പതിപ്പ് ' 9,10,11 തീയതികളിൽ അങ്കമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അ‌‌ഡ് ലക്സ് ഇന്റർ നാഷണൽ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ 25000ൽ അധികം വ്യാപാര സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.700ൽ അധികം പ്രദർശനസ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ബേക്കറി മെഷിനറികൾ, ഫുഡ് പ്രോസസിംഗ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുടെ പ്രദർശനത്തിൽ വിവിധ മേഖലകളിലെ പ്രമുഖകമ്പനികളും ബ്രാൻഡുകളും പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ബേക്കറി സംരഭകർ, ഫുഡ് പ്രോസസിംഗ് മേഖലയിലെ വ്യവസായികൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ഡീലർമാർ,റീട്ടെയ്ലർമാർ, ഹോട്ടൽ - റെസ്റ്റോറന്റ് മേഖലയിലെ പ്രതിനിധികൾ, ബിസിനസ് പ്രൊഫഷണലുകൾ, യുവ സംരഭകർ എന്നിവർ പങ്കെടുക്കും. 9ന് രാവിലെ 10ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എക്സ്പോ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10.30ന് നടക്കുന്ന ബേക്ക് നെക്സ്റ്റ് 2026 - ഫുഡ് ടെക് ബേക്ക് ഇന്നോവേഷൻ പിച്ചാത്തോൺ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ പങ്കെടുക്കും. 11ന് വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാപ്രസിഡന്റ് സജി പോൾ, ഓർഗനൈസിംഗ് സെക്രട്ടറി അനീഷ് വെൽവെറ്റ് കേക്ക്, ജില്ലാ വൈസ് പ്രസി‌‌ഡന്റ് ജോസ് മരിയ ബേക്കേഴ്സ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ഷീബ ടോമി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL