കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര ശിവശക്തി ബാലഗോകുലം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മാവുങ്കാൽ സേവാഭാരതി ഓഫീസ് ഹാളിൽ സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ ശ്രീകൃഷ്ണവേഷം ധരിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. എഴുത്തുകാരൻ എം.എ കൃഷ്ണജിയുടെ അനുസ്മരണവും നടത്തി. ബാലഗോകുലം ജില്ലാ കാര്യദർശി എം.എസ്. സത്യൻ നെല്ലിത്തറ സമ്മാനദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമനാഥ് മൊട്ടമ്മൽ, ധനലക്ഷ്മി ഗ്രാമ സേവാ സമിതി കാട്ടുകുളങ്ങര പ്രസിഡന്റ് എം. ബാബു, സുരേശൻ കപ്പണക്കൽ, എന്നിവർ പ്രസംഗിച്ചു. വൈഷ്ണവ് കാട്ടുകുളങ്ങര സ്വാഗതവും ശാഖാ സേവാ പ്രമുഖ് ബാബു കപ്പണക്കൽ നന്ദിയും പറഞ്ഞു. അനുമോദനചടങ്ങ് ഹരീന്ദ്രൻ നീലേശ്വരം ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |