SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

വാദ്യ മഹോത്സവം തലശേരിയിൽ

chenda
വാദ്യ മഹോത്സവം

തലശേരി: തിരുവങ്ങാട് പഞ്ചവാദ്യ സംഘത്തിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 9 മുതൽ 11 വരെ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ വാദ്യ മഹോത്സവം 2026 എന്ന പേരിൽ, വാദ്യകലകൾ അവതരിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സോപാന സംഗീതം, കേളി, തായമ്പക, പഞ്ചവാദ്യം, പഞ്ചാരിമേളം, പാണ്ടിമേളം എന്നിവയാണ് അരങ്ങേറുക. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണവും സവിശേഷതയുമായ ഇലഞ്ഞിത്തറമേളം തലശ്ശേരിക്കാർക്ക് നേരിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും തിരുവങ്ങാട് പഞ്ചവാദ്യ സംഘം ഭാരവാഹികൾ അറിയിച്ചു. മലബാറിന്റെ സാംസ്‌കാരിക പ്രശസ്തരായ വാദ്യ കലാകാരന്മാരും തിരുവങ്ങാട് വാദ്യ കലാ അക്കാഡമിയിലെ കലാകാരന്മാരും ചേർന്ന് 51 പേരുടെ പാണ്ടിമേളവും അവതരിപ്പിക്കും. ഉജ്വൽ ശ്രീ ജയൻ, പ്രദീപൻ കടേപ്രം, ഷിബു കോടിയേരി, സി. പ്രവീൺ കുമാർ, ബി.കെ നിഖിൽ, സനിൽകുമാർ അരയാക്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL