SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

ജില്ലാ കായിക മേള: ട്രാക്കിൽ കൗമാരക്കുതിപ്പ് തലശ്ശേരി നോർത്തിന് മുന്നേറ്റം; സ്കൂളുകളിൽ മമ്പറം ഒന്നാമത്

sport
സബ്‌ജൂനിയർ ബോയ്സ് 400 മീറ്ററിൽ ഗൗതം കൃഷ്ണ (തിരുവങ്ങാട് ജി.എച്ച്.എസ്.എസ്) ഒന്നാംസ്ഥാനം നേടുന്നു

തലശ്ശേരി നോർത്തിന് മുന്നേറ്റം; സ്കൂളുകളിൽ മമ്പറം

തലശ്ശേരി: റവന്യു ജില്ലാ കായിക മേളയുടെ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 58 പോയിന്റുകളോടെ തലശേരി നോർത്ത് ഉപജില്ല ഒന്നാം സ്ഥാനത്ത്. എട്ട് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് തലശേരി നോർത്ത് സ്വന്തമാക്കിയത്. രണ്ട് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 47 പോയിന്റ് നേടിയ മട്ടന്നൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 39 പോയിന്റുകളുമായി പയ്യന്നൂർ ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്.

സ്കൂൾ തലത്തിൽ 26 പോയിന്റുകൾ നേടി മമ്പറം എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 17 പോയിന്റുകളോടെ മട്ടന്നൂർ എച്ച്.എസ്.എസ് രണ്ടും 15 പോയിന്റുകൾ നേടി പ്രാപ്പൊയിൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനത്തുണ്ട്. വിവിധ വിഭാഗങ്ങളിലായി 300, 400 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ഹൈ ജംപ്, ലോംഗ് ജംപ്, ഡിസ്കസ് ത്രോ, റിലേ എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് ആദ്യദിനം നടന്നത്.

രാവിലെ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കാരായി രാജൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി പതാക ഉയർത്തി. വൈസ് ചെയർപേഴ്സൺ വി. സതി, പി.കെ ഫൈസൽ, ഹെൻട്രി ആന്റണി, സി.ഒ.ടി ഷബീർ, അഷ്റഫ് കളത്തിൽ, എം.വി സ്മിത, ഭാരതി, എ.കെ വിനോദ് കുമാർ, ഇ.ആർ ഉദയകുമാരി, ഡോക്ടർ എസ്.കെ ജയദേവൻ, എം.സി ഹാഷിം, പി.പി മുഹമ്മദലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL