കട്ടപ്പന: മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെ അദ്ധ്യാപക അവാർഡ് വിതരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലബ്ബക്കട ജെ.പി.എം കോളജിൽ നടക്കും. ജെ.പി.എം കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ, പുളിയൻമല ക്രൈസ്റ്റ് കോളജ് അദ്ധ്യാപകൻ പ്രൊഫ. പി.വി ദേവസ്യ, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിജിമോൾ മാത്യു, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ് അധ്യാപിക ജിജാമോൾ എബ്രഹാം, യു.പി.എസ് പ്രഥമാധ്യാപകൻ ബിനോയി മാത്യു, വള്ളക്കടവ് സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക സി. ജെസി മരിയ, വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂൾ അധ്യാപിക സി. അൻസീന എന്നിവരാണ് അവാർഡ് ജേതാക്കൾ. രാഷ്ട്രപതിയുടെപൊലീസ് മെഡൽ നേടിയ കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പനെയും ചടങ്ങിൽ അനുമോദിക്കുമെന്ന് ജേക്കബ് കോര, ഡോ. ഭാരതി മോഹൻ, ലൂക്ക ജോസഫ്, ഡോ. എം.ജെ വിജയ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |