SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

ചരൾ ഗുരുപ്രഭ കുടുംബയോഗം

sndp
ചരൾ ഗുരുപ്രഭ കുടുംബയോഗം വാർഷികം

ഇരിട്ടി: ചരൾ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെയും ശ്രീ നാരായണ വനിതാ സംഘത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ചരൾ ഗുരുപ്രഭ കുടുംബയോഗം വാർഷികം ശാഖ സെക്രട്ടറി തച്ചിലോടിയിൽ ബിജുവിന്റെ ഭവനത്തിൽ നടന്നു. യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ചന്ദ്രൻ ചാഞ്ഞനിരപ്പേൽ അദ്ധ്യക്ഷനായി. കൺവീനർ ഷൈലജ വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സോമൻ ഗുരു ദർശനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സുകുമാരൻ കരിമ്പാക്കുടിയിൽ, രഘുനാഥൻ നിരക്കൻപാറയിൽ, ശാന്ത ചന്ദ്രൻ ചാഞ്ഞനിരപ്പേൽ, ചെല്ലപ്പൻ ചാത്തനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ടി.സി ബിജു കുടുംബ യോഗത്തിന്റെ ഭാവി പ്രവർത്തനങ്ങളേ കുറിച്ച് വിശദീകരിച്ചു. കലാപരിപാടികൾ നടത്തിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. വനിതാ സംഘം സെക്രട്ടറി ഉഷ അജിത് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SNDP YOGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL