SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

senior
സീനിയർ സിറ്റിസൺസ്

കേളകം: കേരള സീനിയർ സിറ്റിസൺസ് ഫോറം മുപ്പതാം കണ്ണൂർ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കേളകം പെൻഷൻ ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റിട്ട. മേജർ ജനറൽ ടി. പത്മിനി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.വി പത്മനാഭൻ, കെ. മുകുന്ദൻ, ജോസഫ് കോക്കാട്ട്, ടി. ജയചന്ദ്രൻ, പി.പി വ്യാസ്ഷാ, കെ.കെ ഫ്രാൻസിസ്, ജോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 101 അംഗ സംഘാടക സമിതി ചെയർമാനായി അബ്രഹാം തോണക്കരയെയും ജനറൽ സെക്രട്ടറിയായി സി.കെ രഘുനാഥൻ നമ്പ്യാരെയും യോഗം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി.കെ രഘുനാഥൻ നമ്പ്യാർ സ്വാഗതവും ജോർജ് കറുകപ്പള്ളി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SENIOR CITIZEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL