
പേരാവൂർ: പേരാവൂർ പഞ്ചായത്ത് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി പേരാവൂർ ടൗൺ മനോഹരമാക്കുന്നതിനുള്ള പൂന്തോട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ആരാമം ഉദ്യാനത്തിലാണ് നിർമ്മലം പുതുയുഗ കേരളം പദ്ധതിയും കൂടി ഉൾപ്പെടുത്തി പൂന്തോട്ട നിർമ്മാണം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു തോമസ് ,സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി.അബ്‌ദുൾ റഷീദ്, റാണി ടോമി, മെമ്പർമാരായ എം.എസ്.രാഗിമോൾ, ആശാ മാത്യു, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |