
കാഞ്ഞങ്ങാട് : ലഹരി വിമുക്ത ക്യാമ്പസുകൾ എന്ന ലക്ഷ്യം മുൻനിർത്തി പൊലീസ്, ആരോഗ്യവകുപ്പ്, എക്സൈസ് വിമുക്തി മിഷൻ,കാഞ്ഞങ്ങാട് റേഡിയോ ഫോർ യു 89.6 എഫ്.എം എന്നിവയുടെ ആഭിമുഖ്യത്തിൽ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി പടന്നക്കാട് ഗുഡ് ഷെഫേർഡ് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീജിത്ത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.എം.ചന്ദ്രൻ, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് എം.യശോദ , കൗൺസിലർ ലിസി ജേക്കബ്, ഡോ.എ.കെ.ചിപ്പി, റേഡിയോ കോർഡിനേറ്റർ ഡോ.എൻ.പി.വിജയൻ- എന്നിവർ സംസാരിച്ചു. സമീർ സിദ്ദിഖിനെ പൊന്നാട അണിയിച്ച് ആദരിച്ചു.എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ . അൻവർ സാദത്ത്ക്ലാസ് എടുത്തു. ഫാ. റിഖിൽ മറ്റക്കോട്ടിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |