
കാഞ്ഞങ്ങാട്: അടോട്ട് പുതിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ഭാഗമായി നവമാദ്ധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടത്തി. ഡിവൈ.എസ്.പി എം.വി.അനിൽകുമാർ നവമാധ്യമങ്ങളുടെ ലോഞ്ചിംഗും ലോഗോ പ്രകാശന കർമ്മവും നിർവഹിച്ചു. ആഘോഷ കമ്മിറ്റിചെയർമാൻ രാജൻ മടത്തിനാട്ട് അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ.സി.ബാലൻ ലോഗോ ഏറ്റുവാങ്ങി. ആശു കാഞ്ഞങ്ങാടാണ് ലോഗോ രൂപകല്പന ചെയ്തത്. എം.വി നാരായണൻ പുല്ലൂർ , പി.രാഘവൻ പള്ളത്തിങ്കാൽ, അജാനൂർ പഞ്ചായത്ത് മെമ്പർ ശ്രീവിദ്യ, വയനാട്ടുകുലവൻ തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.വി.നാരായണൻ കൊളവയൽ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം പ്രസിഡന്റ് ടി.ഹരിഹരൻ, എം.പൊക്ളൻ, എ.വി.സഞ്ജയൻ എന്നിവർ സംസാരിച്ചു.വി.പി.മനോജ് സ്വാഗതവും കൺവീനർ എം.വി.അനൂപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |