SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

ലോക മാനസികാരോഗ്യ ദിനാചരണം

manasikam

തൃക്കരിപ്പൂർ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിംഗ് തൃക്കരിപ്പൂരിൽ കോളേജ് കൗൺസിലിംഗ് സെല്ലിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനസികാരോഗ്യ ദിനാചരണം പ്രിൻസിപ്പൽ ഡോ.എ.കെ.നവീന വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നാരായണൻകുട്ടി, എൻ.എസ്.എസ് കോ ഓർഡിനേറ്റർ നെവിൻ തോമസ്, പ്രൊഫസർ ഫൗസിയ, പ്രൊഫസർ രമ്യ, തുടങ്ങിയവർ സംസാരിച്ചു. സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫെറിഷ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, വിദ്യാർത്ഥികൾ നേരിടുന്ന മാനസിക വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വിശദീകരണം നടത്തി. പ്രൊഫസർ എം.ഹൈന സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി സി വി.അഖിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL