SignIn
Kerala Kaumudi Online
Saturday, 10 October 2026 12.54 AM IST

ഇ- ഹെൽത്ത് ട്രെയിനി നിയമനം

ഇടുക്കി :ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താൽകാലിക അടിസ്ഥാനത്തിൽ ഇ -ഹെൽത്ത് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.യോഗ്യത: കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലൊന്നിലുള്ള മൂന്നു വർഷ ഡിപ്ലോമ, ബി.ടെക്, എം.ടെക്, അല്ലെങ്കിൽ എം.സി.എ.

ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 10 മുതൽ പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം) എൻ എച്ച് എം കോൺഫറൻസ് ഹാളിൽ വച്ച് കൂടിക്കാഴ്ച നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം എത്തണം ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ 14 നു മുൻപായി ehealthidk@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കണം. പ്രായപരിധി 18 മുതൽ 35 വയസ് വരെ. ഫോൺ: 9745799943

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL