
ആലപ്പുഴ: വയോജനങ്ങളുടെ അവകാശങ്ങളിലും മറ്റ് അടിയന്തിര പ്രാധ്യാനമുള്ള വിഷയങ്ങളിലും സർക്കാർ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കവാടത്തിനു മുന്നിൽ അവകാശ സംരംക്ഷണ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.പുരുഷോത്തമൻ പിള്ള, ഡോ.കെ.എം.ബഷീർ, ഇ.കെ.വിജയമ്മ, പി.നടരാജൻ, പ്രഭാകരൻ മുഹമ്മ, എം.എം.പണിക്കർ, പി.ജയദേവൻ, ടി.സുരേഷ് ബാബു, കെ.കെ.ഗോപി, പ്രസന്നൻ. വി.പണിക്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |