കൊല്ലം: പട്ടികജാതി വിഭാഗങ്ങളിലെ എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'നിബോധിത' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, ആധാർകാർഡ് എന്നിവ സഹിതം 31ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ആവശ്യപത്രം സമർപ്പിക്കണം. ജില്ലാ പഞ്ചായത്ത് /ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ആവശ്യപത്രം ലഭ്യമാണ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04742794996
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |