SignIn
Kerala Kaumudi Online
Friday, 09 October 2026 6.39 PM IST

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

apollo

കൊച്ചി: അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റലിന്റെ റീനൽ സയൻസസ്, വിഭാഗത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന ഈ നേട്ടത്തിനൊപ്പം രോഗികൾക്ക് അത്യാധുനിക മിനിമലി ഇൻവേസീവ് പരിചരണംഉറപ്പാക്കുന്നതിനായി 'റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും' പ്രവർത്തനമാരംഭിച്ചു.

ട്രാൻസ്‌പ്ലാന്റ് സർജന്മാർ, യൂറോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവരടങ്ങുന്ന യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയ് പി. ജോണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സംഘത്തിൽ നെഫ്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, കൺസൾട്ടന്റ് ജീന ജെ സത്യൻ, യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബിജു സുകുമാരൻ പിള്ള, അനസ്തേഷ്യ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ദിനിത് ജോയ്, ഡോ. പ്രശാന്ത് എന്നിവരും ഭാഗമായി. ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചുവരുകയാണ്.

വലിയ മുറിവുകൾ ആവശ്യമായി വരുന്ന പരമ്പരാഗത ഓപ്പൺ കിഡ്നി ട്രാൻസ്പ്ലാന്റ്രീതികളിൽ നിന്ന് വ്യത്യസ്തമായി, ഹൈ-ഡെഫനിഷൻ 3ഡി ദൃശ്യ മികവും ഫ്ലെക്സിബിൾ ആയ റോബോട്ടിക് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് ശസ്ത്രക്രിയനടത്തത്തിയത്. കീ ഹോളിലൂടെ ശസ്ത്രക്രിയ നടത്തുന്നത് വഴി, മനുഷ്യകരങ്ങളുടെസ്വാഭാവിക വിറയലുകൾ പൂർണ്ണമായും ഒഴിവാക്കി രക്തക്കുഴലുകളും അതീവ സൂക്ഷ്മമായമൂത്രനാളികളും കൃത്യതയോടെ കൈകാര്യം ചെയ്യാനും, ചുറ്റുമുള്ള ആരോഗ്യമുള്ളകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാനും ഇതിലൂടെ സാധിച്ചു.

വൃക്കരോഗ ചികിത്സാരംഗത്തിന്റെ ഭാവിയാണ് റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ്. ശസ്ത്രക്രിയയിലെ അതീവ സൂക്ഷ്മമായ ഘട്ടങ്ങളിൽ ഉയർന്ന ദൃശ്യവ്യക്തതയുംകൃത്യതയാർന്ന നിയന്ത്രണവും നൽകാൻ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ചെറിയ മുറിവുകളിലൂടെ നിർവ്വഹിക്കുന്ന ഈ ശസ്ത്രക്രിയ രോഗികളുടെ വേഗത്തിലുള്ളരോഗമുക്തിക്ക് ഏറെ സഹായകരമാണ്. അതോടൊപ്പം സങ്കീർണ്ണമായആരോഗ്യപ്രശ്നങ്ങളോ ശരീരഘടനയോ ഉള്ള രോഗികൾക്കും ഇത് സുരക്ഷിതമായചികിത്സാ ഉറപ്പ് നൽകുന്നു - ഡോ. റോയ് പറഞ്ഞു.

പുതുതായി ആരംഭിച്ച റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് വഴി അനുയോജ്യരായരോഗികൾക്ക് നിരവധി പ്രയോജനങ്ങളാണ് ലഭിക്കുന്നത്. രക്തസ്രാവവുംഅണുബാധയ്ക്കുമുള്ള സാധ്യത വളരെ കുറവാണ്. ശസ്ത്രക്രിയാനന്തര വേദനകുറവായതിനാൽ രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക്മടങ്ങിയെത്താനും സാധിക്കും.

"രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ ഈ നേട്ടം ഒരുനാഴികക്കല്ലാണ്. റീനൽ സയൻസസ് വിഭാഗത്തിൽ റോബോട്ടിക് സാങ്കേതികവിദ്യസംയോജിപ്പിച്ചതിലൂടെ സങ്കീർണ്ണമായ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കാൻ സാധിക്കും," എന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ്ജ് പറഞ്ഞു.

റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആരംഭിച്ചതോടെ, വൃക്കരോഗ നിർണ്ണയം, നെഫ്രോളജി, ഡയാലിസിസ്, ട്രാൻസ്പ്ലാന്റ്, ശസ്ത്രക്രിയാനന്തര പരിചരണംഎന്നിവയുൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ നൽകുന്ന 'സെന്റർ ഓഫ് എക്സലൻസ് ഇൻ റീനൽ സയൻസസി'ന്റെ ശേഷി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.

റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആരംഭിച്ചതോടെ, വൃക്കരോഗ നിർണ്ണയം, നെഫ്രോളജി, ഡയാലിസിസ്, ട്രാൻസ്പ്ലാന്റ്, ശസ്ത്രക്രിയാനന്തര പരിചരണംഎന്നിവയുൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ നൽകുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ റീനൽ സയൻസസിന്റെ ശേഷി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിലെയും സമീപസംസ്ഥാനങ്ങളിലെയും രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സഉറപ്പാക്കാൻ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്.

“റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് സൗകര്യം ഇപ്പോഴും പരിമിതമായ ആശുപത്രികളിൽമാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക സൗകര്യം അപ്പോളോ അഡ്‌ലക്‌സിൽആരംഭിക്കാനായത് വൃക്ക മാറ്റിവെക്കൽ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവയ്പ്പാണ്. കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താനും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾകുറയ്ക്കാനും റോബോട്ടിക് സാങ്കേതികവിദ്യ സഹായിക്കും,” അപ്പോളോ അഡ്‌ലക്‌സ്ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (COO) അനസ്‌തേഷ്യോളജിസ്റ്റുമായ ഡോ. ദിൽഷാദ് പറഞ്ഞു.

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നടന്ന പ്രസ് കോൺഫറൻസിൽ മെഡിക്കൽസർവീസസ് ഡയറക്ടർ ഡോ. രമേഷ് കുമാർ ആർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, APOLLO ADLUX HOSPITAL, ROBOTIC KIDNEY TRANSPLANT, KIDNEY TRANSPLANT KERALA, APOLLO ADLUX ANGAMALY, ROBOTIC SURGERY KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL