
പയ്യാവൂർ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് നടപ്പാക്കുന്ന കേരള അറൈസ് പദ്ധതിയുടെ ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂളിൽ ഏകദിന റേബോട്ടിക്സ് ശിൽപ്പശാലയും റേബോട്ടിക്സ് അഡ്വാൻസ്ഡ് കിറ്റിന്റെ വിതരണവും സംഘടിപ്പിച്ചു. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ പി.എം.നീലകണ്ഠൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് കിറ്റുകൾ കൈമാറി. സ്‌കൂൾ ലീഡർ അഗത മേരി ജോൺ ആദ്യകിറ്റ് ഏറ്റുവാങ്ങി. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റ് മെന്റർമാരായ അലൻ ജോസഫ്, ജസീം നാസർ, ആദിത്യചന്ദ്ര എന്നിവർ ക്ലാസുകൾ നയിച്ചു. റേബോട്ടിക്സ് കിറ്റുകളുടെ ഉപയോഗം, മാതൃകാ നിർമാണം, സങ്കേതികവിദ്യയുടെ സഹായത്തോടെ പ്രശ്നപരിഹാരം കണ്ടെത്തൽ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രയോഗിക പരിശീലനം നൽകി. അദ്ധ്യാപകരായ ആര്യ അഗസ്റ്റിൻ, ഡയാന ജോർജ്, നിഷ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |