
തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാം ദിനം പയ്യന്നൂർ ഉപജില്ല മുന്നിൽ. 71 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് വീതം സ്വർണ്ണവും വെള്ളിയും 5 വെങ്കലവുമടക്കം 73 പോയിന്റുകൾ നേടിയാണ് പയ്യന്നൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആദ്യദിനത്തിൽ മുന്നിലുണ്ടായിരുന്ന തലശേരി നോർത്തിനെ മറികടന്നാണ് പയ്യന്നൂരിന്റെ ഈ മുന്നേറ്റം.
എട്ടു സ്വർണവും 6 വെള്ളിയും 5 വെങ്കലവും നേടി 69 പോയിന്റുകളോടെ തലശ്ശേരി നോർത്ത് ഉപജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്ന് സ്വർണവും 8 വെള്ളിയും 12 വെങ്കലവുമടക്കം 59 പോയിന്റുകളോടെ മട്ടന്നൂർ ഉപജില്ലയാണ് മൂന്നാമത്.
സ്‌കൂൾ വിഭാഗത്തിൽ നാല് സ്വർണ്ണവും 2 വെള്ളിയും 4 വെങ്കലവുമടക്കം 30 പോയിന്റുകൾ നേടി മമ്പറം എച്ച്.എസ്.എസ് മുന്നിലാണ്. മൂന്ന് സ്വർണവും 3 വെള്ളിയും 3 വെങ്കലവും നേടി 27 പോയിന്റുകളോടെ പ്രപ്പോയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടും 4 സ്വർണ്ണവും 4 വെങ്കലവുമടക്കം 24 പോയിന്റുകളോടെ നിർമലഗിരി റാണി ജയ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |