SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

രണ്ടാം ദിനം റെക്കോർഡോടെ റെക്കോർഡ്..

devasree

തലശ്ശേരി: റവന്യൂ ജില്ലാ കായികമേളയുടെ രണ്ടാം ദിനത്തിൽ പിറന്നത് അഞ്ച് പുതിയ മീറ്റ് റെക്കോർഡുകൾ.സബ് ജൂനിയർ വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ഫാത്തിമ നിദ റെക്കോർഡ് സ്വന്തമാക്കി. 13.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത നിദ, 2023-ൽ ഇതേ സ്കൂളിലെ ടി.വി. ദേവശ്രീ സ്ഥാപിച്ച 13.20 സെക്കൻഡിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. പെൺകുട്ടികളുടെ 100 മീറ്റർ ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വൈഗ പ്രജീഷ് 12.60 സെക്കൻഡിൽ പുതിയ മീറ്റ് റെക്കോർഡ് സൃഷ്ടിച്ചു.

110 മീറ്റർ സീനിയർ ബോയ്സ് ഹർഡിൽസിൽ കരിവെള്ളൂർ എ.വി.എസ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കെ. അഭിനവ് മികച്ച സമയത്തോടെ റെക്കോർഡ് കരസ്ഥമാക്കി. ഇരിട്ടി മണിക്കടവ് സെന്റ് തോമസ് എച്ച്.എസ്.എസിലെ അലൻ ജോൺസൺ 2022ൽ സ്ഥാപിച്ച 15.23 സെക്കൻഡിന്റെ സമയത്തെ 14.73 സെക്കൻഡിൽ മറികടന്നാണ് അഭിനവ് സ്വർണമണിഞ്ഞത്. മേളയുടെ ആദ്യ ദിനം നടന്ന 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും അഭിനവ് സ്വർണം നേടിയിരുന്നു.

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ തൃശൂർ പുഴക്കര സ്വദേശിയും സായി താരവുമായ അന്ന റോസ് രാജുവാണ് പുതിയ മീറ്റ് റെക്കോർഡ് ഇട്ടത്. ജൂനിയർ ഗേൾസിന്റെ 100 മീറ്റർ ഹർഡിൽസിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ടി.വി.ദേവശ്രീ മീറ്റ് റെക്കോർഡോടെ സ്വർണം സ്വന്തമാക്കി. 2024ൽ തന്റെ തന്നെ 15.83 സെക്കൻഡിന്റെ റെക്കോർഡാണ് 14.93 ആക്കി ദേവശ്രീ പുതുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL