SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

കരുത്ത് കാട്ടി അന്ന റോസ് രാജു ഹർഡിൽസിൽ റെക്കോർഡ്,​ ട്രിപ്പിൾ ജംപിൽ സ്വർണം

anna

തലശേരി: സീനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോഡോടെ അന്ന റോസ് രാജുവിന് സുവർണ്ണ നേട്ടം. തൃശൂർ പുഴക്കര സ്വദേശിനിയായ സായി താരം ആദ്യമായാണ് മീറ്റ് റെക്കോഡ് സ്വന്തമാക്കുന്നത്. ട്രിപ്പിൾ ജംപിലും സ്വർണം നേടിയതോടെ ഈ കായികമേള അന്നയ്ക്ക് ഇരട്ടിമധുരമായി മാറി.

100 മീറ്റർ ഹർഡിൽസിൽ 2010ൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ എം.സഖിന സ്ഥാപിച്ച 16.58 സെക്കൻഡിന്റെ റെക്കോഡാണ് മിന്നും പ്രകടനത്തിലൂടെ അന്ന തിരുത്തിയെഴുതിയത്.പതിനാല് വർഷം നീണ്ട റെക്കോർഡാണ് അന്ന 15.44 ആയി തിരുത്തിയത്. പതിനാല് വർഷമായി നിലനിന്നിരുന്ന റെക്കോർഡാണ് മറികടന്നത്.

തലശേരി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ അന്ന. തൃശൂർ പുഴക്കര കാട്ടുപറമ്പൻ ഹൗസിൽ കെ.എം. രാജുവിന്റെയും ജിൻസി രാജുവിന്റെയും മകളാണ്. അനീറ്റ രാജു, ആൻജോ എന്നിവർ സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL