SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

മടങ്ങിവരവിൽ വൈഗയ്ക്ക് മീറ്റ് റെക്കോഡ്

vyga

തലശ്ശേരി: പരുക്കുകൾക്ക് മുന്നിൽ തോറ്റുകൊടുക്കാതെ ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി വൈഗ പ്രജീഷ്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ജൂനിയർ ഓട്ട മത്സരത്തിൽ മീറ്റ് റെക്കോഡോടെയാണ് വൈഗ പ്രജീഷ് ഒന്നാമതെത്തിയത്.2024-ൽ തലശ്ശേരി സായിലെ ഇവാന ടോമി കുറിച്ച 12.63 സെക്കൻഡിന്റെ ദൂരത്തെ 12.60 സെക്കൻഡാക്കി ചുരുക്കിയാണ് വൈഗയുടെ റെക്കോർഡ് പ്രകടനം.

2024ലെ സ്കൂൾ കായികമേളയിൽ ദേശീയ തലത്തിൽ റിലേയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ താരമാണ് വൈഗ. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം മുഴുവനായും വിശ്രമത്തിലായിരുന്നു. ഈ വർഷം പരുക്കിന്റെ അവശതകളെ വകവയ്ക്കാതെയാണ് താരം വീണ്ടും ട്രാക്കിലിറങ്ങി സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.

ചെറുകുന്ന് ഒദയമ്മാടം സ്വദേശിയായ വൈഗ, കുഞ്ഞുവളപ്പിൽ ഹൗസിൽ വി.വി.പ്രജീഷിന്റെയും ഷിജി പ്രജീഷിന്റെയും മകളാണ്. വൈദേഹ് ആണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL