SignIn
Kerala Kaumudi Online
Saturday, 10 October 2026 3.28 AM IST

ഉളിക്കലിൽ ശക്തമായ കാറ്റിൽ യു.പി സ്‌കൂളിന്റെ മേൽക്കൂര പറന്നു, മേൽക്കൂര പതിച്ച് നാല് കാറുകൾ തകർന്നു

school
ഉളിക്കൽ വയത്തൂർ യു.പി സ്‌കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്ന് സമീപത്തെ നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള കെട്ടിടത്തിന് മുകളിൽ പതിച്ച നിലയിൽ

ഇരിട്ടി: ഉളിക്കൽ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. വയത്തൂർ യു.പി സ്കൂ‌ളിലെ റൂഫിംഗ് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച മേൽക്കൂര കാറ്റിൽ പറന്നു വീണ് നാലുകാറുകൾ തകർന്നു. ക്‌ളാസുകൾ നടക്കുന്ന സമയമാണെങ്കിലും വിദ്യാർത്ഥികളൊന്നും ഇല്ലാത്ത ഭാഗത്തേക്ക് ഷീറ്റുകൾ പറന്നു വീണത് കാരണം വലിയ ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ വയത്തൂർ യു.പി സ്കൂ‌ളിലെ അങ്കണത്തിൽ ഉണ്ടായിരുന്ന മേൽക്കൂര പറന്ന് മലയോര ഹൈവേ്ക്ക് തൊട്ടുള്ള കെട്ടിടത്തിൽ പതിക്കുകയായിരുന്നു. കെട്ടിടത്തിന് താഴെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 2 കാറുകൾ പൂർണമായും മറ്റു 2കാറുകൾ

ഭാഗികമായും തകർന്നു. സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് പറന്നു വീണ മേൽക്കൂരക്കടിയിൽപ്പെട്ട് തകർന്ന കാറുകൾ മാറ്റിയത്.

ഉളിക്കൽ പൊലീസും വില്ലേജ് അധികൃതരും ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഇരിക്കൂർ ഉപജില്ലാ വിദ്യാദ്യാസ ഓഫീസർ പി.എൻ. ഗീത,

ബി.പി.സി എം.വി. സുനിൽകുമാർ, ഉപജില്ലാ പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, മറ്റു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസ്സോസ്സിയേഷൻ (കെ.പി.പി.എച്ച്.എ ) സംസ്ഥാന കൗൺസിൽ അംഗം കെ.പി. വേണുഗോപാലൻ, ഉപജില്ലാ സെക്രട്ടറി ഇ.ജെ. തങ്കമ്മ, ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) ഉപജില്ലാ പ്രസിഡന്റ് വി. വിഷ്ണു തുടങ്ങിയവരും സ്‌കൂൾ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL