SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 AM IST

പയ്യന്നൂർ മണ്ഡലത്തിലെ സ്‌കൂളുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം 24ന്

പയ്യന്നൂർ: മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾക്ക് സംസ്ഥാന കായിക വകുപ്പിന്റെ സഹകരണത്തോടെ നൽകുന്ന സ്‌പോർടസ് കിറ്റ് വിതരണോദ്ഘാടനം 24 ന് വൈകീട്ട് 3 ന് തായിനേരി എസ്.എ.ബി.ടി.എം. സ്‌കൂളിൽ നടക്കുമെന്ന് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ഫുട്‌ബാൾ, നാല് ഹർഡിൽസ്, ലാഡർ, ആറ് കോൺസ്, മാർക്കർ, വിസിൽ, സൈക്കിൾ പമ്പ്, ബാൾ കാരിനെറ്റ് തുടങ്ങിയ ഒമ്പതോളം സ്‌പോർട്സ് ഉപകരണങ്ങളാണ് കിറ്റിലുണ്ടാവുക. അടുത്ത വർഷം മുതൽ ക്ലബുകൾക്കും ഇത്തരം കിറ്റുകൾ വിതരണം ചെയ്യും.

വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉന്നത വിജയികൾക്കുള്ള അനുമോദനം മണ്ഡലത്തിലെ പയ്യന്നൂരും ചെറുപുഴയിലുമായി നടത്തുകയുണ്ടായി. 50 പേർക്ക് സിവിൽ സർവീസ് സൗജന്യ പരിശീലന പദ്ധതി ആരംഭിച്ചു. ബജറ്റിലുൾക്കൊള്ളിച്ച പല പദ്ധതികളുടെയും പൂർത്തീകരണത്തിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കേണ്ടതുണ്ടെന്നും എം.എൽ.എ. പറഞ്ഞു. താലൂക്ക് വികസന സമിതി യോഗങ്ങൾ ചേർന്ന് പ്രശ്ന പരിഹാരങ്ങൾക്കുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പയ്യന്നൂർ, പെരിങ്ങോം ആശുപത്രികളിൽ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ മേഖലയിലെ വിദഗ്ദരുമായി 26 ന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും.

പ്രളയ ദുരന്തമുണ്ടായ ചെറുപുഴക്ക് വേണ്ടി പ്രത്യേക പാക്കേജുണ്ടാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. തീരദേശ ഹൈവേയുടെ നഷ്ടപരിഹാരത്തുക ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങൾ നീക്കി ഭൂമി ഏറ്റെടുക്കുതോടെ റോഡുനിർമ്മാണമാരംഭിക്കും. വാർത്താസമ്മേളനത്തിൽ ജനജാഗ്രത

വൈസ് പ്രസിഡന്റ് കെ.സുരേഷ് മാസ്റ്ററും, എം.എൽ.എ.യോടൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL