കൊല്ലം: കേരള എക്സൈസ് ജില്ലാ കലാകായിക മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് രചനാമത്സരങ്ങളും ക്വിസ് മത്സരവും കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിലാണ് നടക്കുന്നത്. കായിക മത്സരങ്ങൾ നാളെ രാവിലെ7 മുതൽ ഒന്നു വരെ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കും. കലാ മത്സരങ്ങൾ ഉച്ചയ്ക്ക് 2 മുതൽ കൊല്ലം രാമവർമ്മ ക്ലബ്ബിലും. മേളയുടെ ഉദ്ഘാടനം അഡ്വ. വിഷ്ണു മോഹൻ എം.എൽ.എയും സമാപന സമ്മേളനം ചാമക്കാല ജ്യോതി കുമാർ എം.എൽ.എയും നിർവഹിക്കുമെന്ന് സംഘാടകസമിതി ചെയർമാനും, കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുമായ എച്ച് നൂറുദ്ദീൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |