SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.42 AM IST

സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബാൾ തലശ്ശേരിയിൽ തുടങ്ങി

bhasket
സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വി.സി. ഹാഷിമിനെ ആദരിച്ചപ്പോൾ

തലശ്ശേരി: എഴുപതാമത് കേരള സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിന് തലശ്ശേരി മുൻസിപ്പൽ ബാസ്‌കറ്റ്‌ബാൾ ഗ്രൗണ്ടിലും എം.എം.എച്ച്.എസ്.എസ് കോർട്ടുകളിലുമായി വർണ്ണാഭ തുടക്കം. ജില്ലാ കളക്ടർ പി. വിഷ്ണുനാഥ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ബാസ്‌കറ്റ്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സി.ഡി.ബി.എ പ്രസിഡന്റ് ഡോ. ജാസിം ഉമർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സംബന്ധിച്ചു. കേരള ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ ഭാരവാഹികളും കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ തലശ്ശേരി നഗരസഭ പ്രതിനിധികളും പങ്കെടുത്തു. ചലച്ചിത്ര നടി മാളവിക മേനോൻ മുഖ്യാതിഥിയായി. കേരള ബാസ്‌കറ്റ്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് 8ന് സമാപിക്കും.
കേരളത്തിലെയും കണ്ണൂർ ജില്ലയിലെയും വിശിഷ്യാ തലശ്ശേരിയിലെയും ബാസ്‌കറ്റ്‌ബാൾ കായികരംഗത്തിന് നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി വി.സി. ഹാഷിമിനെ കേരള ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ ചടങ്ങിൽ ആദരിച്ചു.

ആദ്യജയം തൃശൂരിനും ആലപ്പുഴയ്ക്കും

ആദ്യദിനത്തിൽ നടന്ന ലീഗ് മത്സരങ്ങളിൽ ഇരു വിഭാഗങ്ങളിലും മികച്ച പോരാട്ടങ്ങളാണ് അരങ്ങേറിയത്. പുരുഷന്മാരുടെ വിഭാഗത്തിൽ മലപ്പുറത്തെ 106–41 ന് തകർത്തുവിട്ട് തൃശൂർ വമ്പൻ വിജയം നേടിയപ്പോൾ, തിരുവനന്തപുരത്തെ 93–76 ന് തോൽപ്പിച്ച് കൊല്ലം കരുത്തുകാട്ടി. എറണാകുളവും കാസർകോടും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ആധികാരിക വിജയം സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ മുൻ അന്താരാഷ്ട്ര താരങ്ങളായ പി.എസ് ജീന, ഗ്രിമ മെർലിൻ ബേബി, നിലവിലെ ഇന്ത്യൻ ക്യാമ്പ് താരം ജയലക്ഷ്മി എന്നിവരടങ്ങിയ ശക്തമായ ആലപ്പുഴ ടീം 87–52 ന് എറണാകുളത്തെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ കോഴിക്കോട് 77–32 ന് മലപ്പുറത്തെ മലർത്തിയടിച്ചപ്പോൾ കാസർകോടിനെതിരെ പാലക്കാടും അനായാസ വിജയം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BASKETBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL