തലശ്ശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ താലൂക്ക് തല എക്സ്‌പോർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സബ് കളക്ടർ രവി മീണ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഇ.ആർ നിധിൻ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്കിൽ നിന്ന് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ താത്പര്യമുള്ള 65 സംരംഭകർ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. കയറ്റുമതി മേഖലയിലെ സാധ്യതകൾ, നടപടിക്രമങ്ങൾ, വിവിധ രജിസ്‌ട്രേഷനുകൾ, ലൈസൻസുകൾ, അന്താരാഷ്ട്ര വിപണിയിലെ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എക്സ്‌പോർട്ട് കൺസൾട്ടന്റ് മുഹമ്മദ് സിദ്ദീഖ് സെഷനുകൾ കൈകാര്യം ചെയ്തു. സംരംഭകർക്ക് കയറ്റുമതി മേഖലയിലേക്ക് കടന്നുവരുന്നതിനും അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് അവസരങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ അറിവും മാർഗനിർദേശങ്ങളും നൽകാൻ വർക്ക്‌ഷോപ്പ് സഹായകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |