SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

കവിതാ ലോകം കവിതാ സംവാദം

kavitha
സന്തോഷ് മാനിച്ചേരി കവിതകൾ അവതരിപ്പിക്കുന്നു

ചൊക്ലി: നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി തലശ്ശേരി ആർട്സ് സൊസൈറ്റി ഹാളിൽ സി.എച്ച് രാജൻ കവിതാ ലോകം എന്ന കവിതാ സംവാദ പരിപാടി നടന്നു. കഴിഞ്ഞ അമ്പത്തഞ്ച് വർഷമായി രചനാ രംഗത്തുള്ള രാജൻ ഇതുവരെ മുപ്പത്തിയഞ്ച് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സന്തോഷ് മാനിച്ചേരി വിഷയം അവതരിപ്പിച്ചു. ഡോ. സ്മിതാ പന്ന്യൻ സംസാരിച്ചു. കാതലായതും വ്യത്യസ്തമായതുമായ മുപ്പത്തിയഞ്ച് പുസ്തകങ്ങൾ എഴുതിയ ഈ കവിയെ ഇതിന് മുൻപ് ശ്രദ്ധിക്കാൻ പറ്റാതിരുന്നത് ഒരു വായനക്കാരിയെന്ന നിലയിൽ എന്റെ പരിമിതി തന്നെ എന്ന് അവർ പറഞ്ഞു. ചടങ്ങിൽ നാടക് ജില്ലാ പ്രസിഡന്റ് ടി.ടി വേണുഗോപാലൻ അദ്ധ്യക്ഷനായി.
സുബൈർ മാസ്റ്റർ, എൻ.കെ. ഹരിദാസ്, സജീന്ദ്രൻ മൂക്കായി, സന്തോഷ് മാഷ്, പ്രേംനാഥ് കബനി, എൻ. ധനഞ്ജയൻ, ബാലകൃഷ്ണൻ കതിരൂർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LITERACY KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL