SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

പയ്യാമ്പലത്ത്‌ വീണ്ടും പ്രതിസന്ധി വിറകും ചിരട്ടയുമില്ല

ph-1
വിറക് ക്ഷാമം കാരണം വലിയ മരക്കുട്ടകൾ ഉപയോഗിച്ച് നടത്തിയ സംസ്കാരത്തിന് ശേഷം പാതി കത്തിയ മരത്തടികൾ

കണ്ണൂർ: കരാറുകാരൻ തുടരുന്ന അനാസ്ഥയെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ വീണ്ടും വിറക്, ചിരട്ട ക്ഷാമം. കോർപറേഷൻ കരാറുകാരനോട് കാണിക്കുന്ന മൃദുസമീപനം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്നു. ശ്മശാനത്തിന്റെ ചുമതലയുള്ള കോർപറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ യഥാസമയം ഉന്നത ഉദ്യോഗസ്ഥർക്ക് വിറകിന്റെയും ചിരട്ടയുടെയും ക്ഷാമം റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും കൃത്യമായ നടപടികൾ ഉണ്ടാവാത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

മുൻപ് ആരോപണ വിധേയനായി ഒഴിവാക്കിയ കരാറുകാരന്റെ ബന്ധുക്കളാണ് നിലവിൽ വിറകും ചിരട്ടയും ശ്മശാനത്തിൽ വിതരണം ചെയ്യുന്നതിനുള്ള കരാറെടുത്തത്. വിറകും ചിരട്ടയും ഇല്ലാത്തത് കാരണം സംസ്കാരം മുടങ്ങാതിരിക്കാൻ കോർപറേഷൻ താത്കാലിക നടപടി സ്വീകരിച്ചതു കൊണ്ടു മാത്രമാണ് പ്രശ്നങ്ങൾ ഉടലെടുക്കാതെ കടന്നുപോവുന്നത്. വിറക് ക്ഷാമം മൂലം കഴിഞ്ഞ ദിവസം വലിയ മരക്കുട്ടകൾ ഉപയാഗിച്ചാണ് സംസ്കാരം നടത്തിയത്. ഇവയുടെ ചെറിയ ഭാഗം മാത്രം കത്തി ചിതയ്ക്കരികിൽ കൂട്ടിയിട്ടതും കാണാം.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്കാര ചടങ്ങിനെത്തിയവർ ഇത് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. കരാറുകാരൻ വിറക് ഇറക്കാതെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോർപറേഷന്റെ അധീനതയിലുള്ള റോഡരികിലെ മുറിച്ചിട്ട മരങ്ങൾ പയ്യാമ്പലത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ കോർപറേഷൻ, ജയിലിൽ നിന്നും ചിരട്ടയും ശേഖരിച്ച് വച്ചിട്ടുണ്ട്.

നിലവിൽ കരാറുകാരൻ ഇറക്കിയ ചിരട്ട തീർന്നതു കാരണം കോർപറേഷൻ ഇറക്കിയ ചിരട്ട ഉപയോഗിച്ചാണ് ഇന്നലെയും സംസ്കാരം നടത്തിയത്. വിറക് ക്ഷാമം രൂക്ഷമായിട്ടും ഇന്നലെ കാലത്താണ് കരാറുകാരൻ രണ്ട് ലോഡുകളിലായി വലുതും ചെറുതുമായ നാല് ടണ്ണോളം വിറക് ഇറക്കിയത്.

പയ്യാമ്പലത്ത് മൃതദേഹങ്ങളോട് തുടരുന്ന അനാദരവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ കോർപറേഷനെതിരെ നിശിത വിമർശനം ഉയർത്തിയിട്ടും വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് വിമർശങ്ങൾക്കിട വരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL