SignIn
Kerala Kaumudi Online
Friday, 06 November 2026 3.26 AM IST

സ്വർണം പൊട്ടിക്കലിന്റെ  'കണ്ണൂർ മോഡൽ'

gold
സ്വർണം പൊട്ടിക്കൽ

കണ്ണൂർ: സ്വർണക്കടത്ത് സംബന്ധിച്ച് വാർത്തകൾ വരുമ്പോൾ പൊലീസും കസ്റ്റംസും ഉറ്റു നോക്കുന്നത് കണ്ണൂരിലേക്ക്. തട്ടിക്കൊണ്ടുപോകൽ നാടകത്തിന് പിന്നിലെ പ്രതികളുടെ മേൽവിലാസങ്ങൾ ഇക്കുറിയും ഈ പതിവ് ആവർത്തിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പ്രതീതി സ‌‌‌ൃഷ്ടിച്ച് സ്വർണം കവരാനുള്ള ശ്രമത്തിനിടെ പിടിയിലാതും കണ്ണൂർ സ്വദേശികൾ. ​ത​ല​ശേ​രി​ ​തി​രു​വ​ങ്ങാ​ട് ​സ്വ​ദേ​ശി​ ​പ്രി​യ​ങ്ക​ ​(34​),​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ശ്രീ​ലാ​ൽ,​ ​പ്രി​ൻ​സ്,​ ​സു​ബി​ത്ത്,​ ​മ​ട്ട​ന്നൂ​ർ​ ​ശി​വ​പു​രം​ ​സ്വ​ദേ​ശി​ ​ജാ​ബി​ർ​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​
ഇവിടെയാണ് കണ്ണൂർ ബന്ധത്തിന്റെ സവിശേഷത. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ചരിത്രം സൃഷ്ടിച്ച 'പേര്' ഇവിടെ വിപണിമൂല്യമുള്ള ഒരു ബ്രാൻഡായി മാറുന്നു.

പൊട്ടിക്കലിന്റെ രീതിയും മാറുന്നുവെന്ന സൂചനയാണ് ബുധനാഴ്ചത്തെ സംഭവം നൽകുന്നത്. സ്വർണം തട്ടിയെടുക്കാൻ പുറത്തുനിന്ന് സംഘമെത്തുന്ന പഴയ രീതിക്ക് പകരം, കാരിയർ തന്നെ ഉടമയെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം ഒരുക്കിയെന്നാണ് പൊലീസ് ഭാഷ്യം.
പൊട്ടിക്കൽ കണ്ണൂരിന്റെ മാത്രം കുത്തകയല്ല. കൊടുവള്ളി, കോഴിക്കോട് മേഖലകളിലെ സംഘങ്ങളും ദുബായിലെ പ്രത്യേക സംഘങ്ങളും ഇതിലെ കണ്ണികളാണ്. എങ്കിലും ക്വട്ടേഷൻ രീതിയും രാഷ്ട്രീയബന്ധ ആരോപണങ്ങളും കണ്ണൂരിൽ വിവാദം പതിവാക്കുന്നു.

പൊട്ടിക്കലിലെ രാഷ്ട്രീയ വിവാദം @ 21.06.2021

ഈ തട്ടിപ്പിന്റെ ഉള്ളറകൾ പൊതുജനമറിഞ്ഞത് 2021 ജൂൺ 21നാണ്. കരിപ്പൂരിൽ 2.33 കിലോ സ്വർണവുമായി കാരിയർ പിടിയിലായ അതേ ദിവസം രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. സംഘങ്ങൾ തമ്മിലുള്ള പിന്തുടരലനിടെയായിരുന്നു അപകടമെന്ന് പൊലീസ് കണ്ടെത്തി. ഒരു സംഘത്തെ നയിച്ചത് അഴീക്കോട് സ്വദേശിയും ക്രിമിനൽ കേസ് പ്രതിയുമായ അർജുൻ ആയങ്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂർ കേന്ദ്രമായ കടത്തുസംഘങ്ങൾക്ക് സംരക്ഷണം നൽകുന്നുവെന്നാണ് കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചത്. കൂടാതെ, ജയിലിലിരുന്ന് സുനി എല്ലാം നിയന്ത്രിക്കുമെന്നും ഷാഫി കാരിയർക്ക് സംരക്ഷണം നൽകുമെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും അന്ന് പുറത്തുവന്നു.

ആയങ്കി ഒരുകാലത്ത് സി.പി.എം അനുഭാവിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനും സൈബർ ഇടങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു. കേസ് പുറത്തുവന്നതോടെ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ വാർത്താസമ്മേളനം വിളിച്ച് പാർട്ടി ബന്ധം നിഷേധിച്ചു; ഡി.വൈ.എഫ്.ഐയും ഇത്തരം സംഘങ്ങൾക്കെതിരാണെന്ന് വ്യക്തമാക്കി. കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ആക്രമണം കടുപ്പിച്ചു. കേസ് അവിടെ തീർന്നില്ല. 2022ൽ പൊട്ടിക്കൽ ശ്രമവുമായി ബന്ധപ്പെട്ട് ആയങ്കിയെ കൊണ്ടോട്ടി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

സ്വർണം പൊട്ടിക്കൽ
കടത്തുകാർ ഗൾഫിൽനിന്ന് കാരിയർമാർ വഴി സ്വർണം എത്തിക്കുന്നു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തുന്ന കാരിയറെ തട്ടിക്കൊണ്ടുപോയോ ആക്രമിച്ചോ സ്വർണം കൈക്കലാക്കുന്നതാണ് പൊട്ടിക്കൽ. നിയമവിരുദ്ധമായ കടത്തായതിനാൽ സ്വർണം നഷ്ടപ്പെടുന്നവർക്ക് പൊലീസിനെ സമീപിക്കാനാവില്ല എന്നതാണ് ഈ തട്ടിപ്പിന്റെ കാതൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GOLD THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL