SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

ബാങ്ക് വായ്പ അടച്ചുതീർത്ത് എം.എ യൂസഫലി അശ്വതിക്കും കുഞ്ഞുങ്ങൾക്കും ഇനി സ്വന്തം കൂരയിൽ അന്തിയുറങ്ങാം

lulu
മുൻ ത്രോ ബാൾ താരം അശ്വതിയും കുടുംബവും വീട്ടിലേക്ക് തിരികെ പ്രവേശിക്കുന്നു. ലുലു പ്രതിനിധികളും സമീപം

അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും കൈമാറി

കണ്ണൂർ: പിഞ്ചുകുഞ്ഞുങ്ങളുൾപ്പെട്ട കുടുംബവുമായി ജപ്തി ചെയ്ത വീടിന്റെ അടുക്കള വരാന്തയിൽ കഴിഞ്ഞ മുൻ ത്രോ ബാൾ താരം അശ്വതിക്ക് സഹായവുമായി എം.എ യൂസഫലി. കേരളാ ബാങ്കിലെ കടബാദ്ധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടച്ചു തീർത്ത് വീടിന്റെ താക്കോൽ കൈമാറി. എം.എ യൂസഫലിയുടെ നിർദേശാനുസരണം ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്നാണ് അശ്വതിയുടെ വീടിന്റെ താക്കോൽ തളിപ്പറമ്പ് പുളിമ്പറമ്പ് തോട്ടാറമ്പിലെ വീട്ടിലെത്തി കൈമാറിയത്.

പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നും തന്റെ കുടുംബം യൂസഫലി സാറിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അശ്വതി നിറകണ്ണുകളോടെ പ്രതികരിച്ചു. യൂസഫലി സാറിനെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹവും അശ്വതി പങ്കുവച്ചു.

വീട് പണിയുന്നതിനായി ഭൂമി പണയപ്പെടുത്തി കേരള ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് എടുത്ത 15 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് അശ്വതിയുടെ ജീവിതം ദുരിതത്തിലായത്. ഭർത്താവ് നിധിന് അപകടത്തിൽ പരിക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. നിധിന്റെ അമ്മ സുനിലയും അച്ഛൻ തോമസും രോഗികൾ. പലിശയും കൂട്ട് പലിശയും ഉൾപ്പടെ 35 ലക്ഷം രൂപ തിരിച്ചടക്കാതെ വന്നതോടെയാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് സീൽ ചെയ്തത്. ഈ വീടിന്റെ അടുക്കള വരാന്തയിലാണ് കഴിഞ്ഞ നാല് മാസമായി അശ്വതിയും കുഞ്ഞുങ്ങളും ഉൾപ്പെടെ കഴിഞ്ഞുവന്നത്.

ലണ്ടനിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടയിലാണ് അശ്വതിയുടെ ദുരിത വാർത്ത എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വേഗത്തിൽ തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ലുലു പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ 35 ലക്ഷത്തിന്റെ ബാദ്ധ്യത 22 ലക്ഷമായി കേരള ബാങ്ക് ഇളവ് നൽകുകയും ഈ തുക എം.എ യൂസഫലിക്ക് വേണ്ടി ലുലു പ്രതിനിധികൾ ബാങ്കിൽ അടയ്ക്കുകയും ചെയ്തു. ലുലു കോഴിക്കോട് ഡയറക്ടർ ഷെരീഫ് മാട്ടിൽ അശ്വതിയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം നേരിട്ട് കണ്ട് മനസിലാക്കി യൂസഫലിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീടിന്റെ നവീകരണത്തിനും ചെലവുകൾക്കുമായി അഞ്ച് ലക്ഷം രൂപ കൂടി കൈമാറുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LULU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL