മാടായി: പച്ചക്കറി മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കർഷക സംഘം മാടായി ഏരിയ കമ്മിറ്റി, ഏരിയയിലെ അഞ്ച് പഞ്ചായത്തു കേന്ദ്രങ്ങളിൽ കർഷകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഏഴോം ഒ. വി. ഹാളിൽ പി.വി. രാജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം എം.വി. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ. മനോഹരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മോഹനൻ, എം.കെ സുകുമാരൻ, എം. രാമചന്ദ്രൻ, കെ.വി. വിജയലക്ഷ്മി സംസാരിച്ചു. കെ.പി മനോജ് സ്വാഗതവും കെ.വി ഹനീഷ് നന്ദിയും പറഞ്ഞു. രമേശൻ പേരൂൽ ക്ലാസെടുത്തു. കണ്ടംകുളങ്ങരയിൽ ജില്ല എക്സികുട്ടീവ് അംഗം കെ.പി. ഗോപാലൻ, മാടായി ജനത ക്ലബ്ബിൽ സംയോജിത കൃഷി ജില്ല കൺവീനർ രാമകൃഷ്ണൻ മാവില, പിലാത്തറ പാട്യം മന്ദിരത്തിൽ കരുണാകരൻ പനങ്ങാട്ട് എന്നിവർ ക്ലാസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |