SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

തുടക്കത്തിലെ പാളി 'റിവൈവ്' പദ്ധതി: ആശയം ഉഗ്രൻ; ആസൂത്രണം പിഴച്ചു

revive

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച പതിനാറിന പദ്ധതികളിലൊന്ന്

കാസർകോട്:അടിസ്ഥാന ഗണിതശേഷിയിലും ഭാഷാപരിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള 'റിവൈവ്' പദ്ധതിയുടെ നടത്തിപ്പിൽ വ്യാപക പരാതി. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ആശയം മികച്ചതാണെങ്കിലും ആസൂത്രണമില്ലാതെ നടപ്പാക്കിയത് വിനയായെന്ന് വിമർശനം ഉയരുന്നു. വർഷങ്ങളായി നിലനിൽക്കുന്ന പഠന പിന്നാക്കാവസ്ഥ കേവലം ഒരു മാസം കൊണ്ട് മാറ്റിയെടുക്കാമെന്ന അധികൃതരുടെ കണക്കുകൂട്ടൽ തികച്ചും അപ്രായോഗികമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണിത്. എൽ.പി, യു.പി ക്ലാസുകളിൽ പ്രീ-ടെസ്റ്റ് നടത്തി ശരാശരി നിലവാരമില്ലാത്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുകയാണ് രീതി. 30 ദിവസത്തിന് ശേഷം പോസ്റ്റ്-ടെസ്റ്റ് നടത്തി പുരോഗതി വിലയിരുത്തും. എന്നാൽ, ഈ ഒരു മാസത്തിന് ശേഷമുള്ള തുടർപ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു നിർദ്ദേശവും അധികൃതർ നൽകിയിട്ടില്ല എന്നത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനതയാണ്.

മേളകളുടെ തിരക്കിൽ ആര് ഏറ്റെടുക്കും

സ്കൂളുകളിൽ കായിക, കലാ, ശാസ്ത്ര മേളകൾ നടക്കുന്ന സമയത്ത് പദ്ധതി നടപ്പാക്കാൻ നിർദ്ദേശം വന്നത് വലിയ തിരിച്ചടിയായി. പദ്ധതിക്കായി സ്കൂളുകളിൽ പ്രത്യേക അദ്ധ്യാപകരില്ലാത്തതിനാൽ, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുമ്പോൾ ക്ലാസിലെ മറ്റു കുട്ടികളുടെ പഠനത്തെ അത് സാരമായി ബാധിക്കുന്നുണ്ട്. അടിസ്ഥാന മൂല്യനിർണ്ണയ ശേഷി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവവും പ്രത്യേക പഠന സഹായികൾ (ടൂൾ) ലഭ്യമല്ലാത്തതും പദ്ധതിയുടെ വലിയ പോരായ്മകളാണ്.

റിവൈവൽ പദ്ധതി

എൽ.പി, യു.പി ക്ലാസുകളിൽ പ്രീ-ടെസ്റ്റ് നടത്തി ശരാശരി നിലവാരമില്ലാത്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുകയാണ് രീതി. 30 ദിവസത്തിന് ശേഷം പോസ്റ്റ്-ടെസ്റ്റ് നടത്തി പുരോഗതി വിലയിരുത്തും.

പഠന നിലവാരം മെച്ചപ്പെടുത്താനുള്ള 'റിവൈവ്' പദ്ധതിയുടെ ഉദ്ദേശം നല്ലതാണ്. പഠന പുരോഗതി നേടാത്ത കുട്ടികളെ അതിൽ എത്തിക്കുന്നതിനാണ് റിവൈവ് വരുന്നത്. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ സർക്കുലർ റദ്ദുചെയ്തു കൊണ്ടാണ് ഇപ്പോൾ റിവൈവ് പദ്ധതി നടപ്പിലാക്കിയത്. നടപ്പിലാക്കിയ സമയത്തിൽ അപാകതയുണ്ടായി. അതിനാൽ കൃത്യമായി നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായെന്ന് പരാതി കേട്ടിരുന്നു. ഇത് സംബന്ധിച്ച ഭിന്നാഭിപ്രായം അദ്ധ്യാപകർക്കിടയിലുണ്ട്. പ്രത്യേക പദ്ധതി ഇല്ലാതെ തന്നെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധിച്ചാൽ കഴിയും.

സുനിൽകുമാർ കരിച്ചേരി ( എ.കെ.എസ്.ടി.യു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL