SignIn
Kerala Kaumudi Online
Thursday, 01 October 2026 6.32 AM IST

കണ്ണൂരിൽ 14 പേർക്ക് കൂടി കൊവിഡ്

നാലു പേർക്ക് സമ്പർക്കം
10 പേർക്ക് രോഗമുക്തി


കണ്ണൂർ: ജില്ലയിൽ 14 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ടു പേർ ചെന്നൈയിൽ നിന്നും എത്തിയവരാണ്. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ആലക്കോട് സ്വദേശി അഞ്ചുവയസ്സുകാരൻ, കടന്നപ്പള്ളി സ്വദേശി 55കാരൻ, പയ്യാവൂർ സ്വദേശി 29കാരൻ, ശ്രീകണ്ഠാപുരം സ്വദേശി 26കാരൻ, ചപ്പാരപ്പടവ് സ്വദേശികളായ 37കാരനും 41കാരനും, തലശ്ശേരി സ്വദേശി 24കാരൻ, പാനൂർ സ്വദേശി 39കാരൻ എന്നിവരാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയത്.
തലശ്ശേരി സ്വദേശികളായ 46കാരിയും 76കാരിയും ജൂൺ അഞ്ചിനാണ് ചെന്നൈയിൽ നിന്നെത്തിയത്. തില്ലങ്കേരി സ്വദേശികളായ 77കാരിയും 24കാരനും മുഴക്കുന്ന് സ്വദേശികളായ 42കാരനും 43കാരനുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 295 ആയി. ഇതിൽ 175 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 10 പേർ ഇന്നലെയാണ് ഡിസ്ചാർജ് ആയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമടം സ്വദേശികളായ 35ഉം 36ഉം വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകൾ, ഒൻപത് വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ, 14 വയസ്സുകാരൻ, പാനൂർ സ്വദേശി 67കാരൻ, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിൽസയിലായിരുന്ന മേക്കുന്ന് സ്വദേശി 59കാരൻ, പെരിങ്ങത്തൂർ സ്വദേശി 60കാരൻ, തലശ്ശേരി സ്വദേശി 18കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 30കാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ 12801 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 10150 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9875 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 9285 എണ്ണം നെഗറ്റീവാണ്. 275 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL