SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ഹൗസ് ബോട്ടിന് തീപിടിച്ചു, ആളപായമില്ല

boat
ഉല്ലാസയാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ

തൃക്കരിപ്പൂർ: മുപ്പതോളം യാത്രക്കാരുമായി ഉല്ലാസയാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാർ അപായമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. കവ്വായി കായലിൽ മെട്ടമ്മൽ ഭാഗത്തുനിന്നും യാത്രക്കാരുമായി ഇടയിലക്കാട് ബണ്ടിന് സമീപത്തേക്ക് വരുന്നതിനിടയിലാണ് ബോട്ടിന്റെ മുകൾ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. മെട്ടമ്മലിൽ നിന്നും ഇടയിലക്കാട് ദ്വീപിന്റെ തെക്കെ മുനമ്പിലേക്കുള്ള വൈദ്യുതി ലൈനിൽ തട്ടിയതാണ് ബോട്ടിന്റെ മുകൾ ഭാഗത്ത് തീ പടരാൻ കാരണമെന്ന് കരയിൽ കണ്ടുനിന്നവർ പറയുന്നു. തുടർന്ന് നാട്ടുകാർ വിളിച്ചു പറയുകയും തീ അണക്കുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റിവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL