വൈശാലി: ബീഹാറിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേർ മരിച്ചു. ഇന്ന് രാത്രിയോടെ വൈശാലി ജില്ലയിലെ ഗംഗാനദിയിൽ രാഘോപൂർ മേഖലയിലാണ് അപകടം നടന്നത്. വിരുന്നിൽ പങ്കെടുക്കാൻ പോവുകയായിരുന്ന 20ഓളം പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏറെയും കുട്ടികളാണെന്നാണ് വിവരം. സംഭവമറിഞ്ഞ് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ (എൻ.ഡി.ആർ.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ അധികൃതരെ സഹായിക്കുന്നുണ്ട്. നിലവിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനവും ചികിത്സാ സംവിധാനങ്ങളും ഊർജിതമാക്കാൻ ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിർദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മുങ്ങിമരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന വിവരം ദുഃഖകരമാണെന്ന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പ്രതികരിച്ചു.
At least 11 people, including children, died after a boat carrying around 20 passengers capsized in the Ganga River in Bihar’s Vaishali district on Tuesday night. The passengers were travelling to attend a banquet in the Raghopur area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |