SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ബീഡി മസ്ദൂർ സഭ പി.എഫ് പെൻഷനേർസ് കൂട്ടായ്മ

hms
ബീഡി മസ്ദൂർ സഭ (എച്ച്.എം.എസ്) പെൻഷനേർസ് ഫോറം കൂട്ടായ്മ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: ബീഡി തൊഴിലാളി പെൻഷൻകാരുടെ നിലവിലുള്ള പി.എഫ് പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ബീഡി മസ്ദൂർ സഭ (എച്ച്.എം.എസ് ) തൃക്കരിപ്പൂർ ഡിവിഷൻ പി.എഫ് പെൻഷനേർസ് കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.എം.കെ. ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയും ആദരിക്കൽ ചടങ്ങും ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ് ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് സി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.വി ഗണേശൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ, എൻ. ചന്ദ്രൻ, കെ.വി രഘൂത്തമൻ സംസാരിച്ചു. എഴുപത് കഴിഞ്ഞ തൊഴിലാളികൾക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉപഹാരങ്ങൾ നൽകി. വെങ്ങാട്ട് കുഞ്ഞിരാമൻ മറുപടി പ്രസംഗം നടത്തി. ഡിവിഷണൽ സെക്രട്ടറി കെ.വി ശശി സ്വാഗതവും കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PF PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL