വെള്ളരിക്കുണ്ട്: വട്ടക്കയം ചാമുണ്ഡിശ്വരി കാവ് ചണ്ഡികാഹോമ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെയും കാഞ്ഞങ്ങാട് അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊന്നക്കാട് ചൈത്ര വാഹിനി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കാഞ്ഞങ്ങാട് ഡിവൈ. എസ്.പി. ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സൂര്യ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. സി.ആർ.പി.എഫ് ഐ.ജി കെ.വി മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ മോൻസി ജോയി, പി.സി. രഘുനാഥൻ നായർ, വ്യാപാരി വ്യവസായി ഏകോപനസമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ്. എ.ടി ബേബി, ടി.പി തമ്പാൻ, അഹല്ല്യ ഫൗണ്ടേഷൻ പി.ആർ.ഒ പ്രഭാകരൻ വാഴുന്നോറടി തുടങ്ങിയവർ പ്രസംഗിച്ചു. പി.എസ് റെജി കുമാർ സ്വാഗതവും വി.വി രാഘവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |