SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

സംസ്ഥാന മലയാളി മാസ്റ്റേഴ്സ് മീറ്റ് കണ്ണൂർ ജില്ല ചാമ്പ്യന്മാർ

masters
മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേളയിൽ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീം

നീലേശ്വരം: കാസർകോട് ജില്ല മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ ആതിഥ്യമരുളിയ 43-ാമത് മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേള നീലേശ്വരം പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ചു. 849 പോയിന്റുകൾ നേടി കണ്ണൂർ ജില്ല ചാമ്പ്യന്മാരായി. 552 പോയിന്റുമായി കാസർകോട് രണ്ടാം സ്ഥാനത്തും 404 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.

15 കാറ്റഗറികളിലായി 17 ഇനങ്ങളിൽ,​ 30 മുതൽ നൂറു വയസ്സുവരെ പ്രായമുള്ള ആയിരത്തിലേറെ കായികതാരങ്ങളാണ് മത്സരത്തിനിറങ്ങിയത്. ജേതാക്കൾക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എസ് ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി വൈ. ചന്ദ്രബാബു,​ ജില്ലാ പ്രസിഡന്റ് ഡോ. മെന്റലിൻ മാത്യു, ജില്ലാ സെക്രട്ടറി കെ. മനോജ് കുമാർ,​ രക്ഷാധികാരി പി.വി അടിയോടി,​ വൈസ് ചെയർമാൻ എ.വി കുഞ്ഞിക്ക എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL